akhil-jith


നേമം: നരുവാമൂടിന് സമീപം സ്കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പകലൂർ ചിന്നു ഭവനിൽ പ്രേമന്റെയും സുധയുടെയും മകൻ അഖിൽജിത്ത് (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ പകലൂരിൽ നിന്ന് നരുവാമൂട് വലിയറത്തലയിലെ വീട്ടിലേയ്ക്ക് പോകവേ തന്നിവിള തടിമില്ലിന് സമീപത്തുവച്ച് 8.30നാണ് അപകടം . നെല്ലിമൂട് ന്യൂ ജി.എച്ച്.എസ് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് ബസിനടിയിൽപെട്ട അഖിലിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓൺലൈൻ കച്ചവട സ്ഥാപനമായ ആമസോണിന്റെ കൊറിയർ വിഭാഗത്തിലെ ജീവനക്കാരനാണ് അഖിൽ .ഭാര്യ നന്ദന .ഇവർക്ക് 11 മാസം പ്രായമുള്ള മകളുണ്ട് - നൃപ.