beach

വർക്കല: പാപനാശം കടൽതീരത്തെ അജൈവമാലിന്യങ്ങൾ നഗരസഭ ബീക്കൺ പ്രോജക്ടും കിളിമാനൂർ വിദ്യാഅക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളും സംയുക്തമായി ശേഖരിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ, ഹെൽത്ത് ഇൻസ്‌പെ‌ക്‌ടർമാരായ ബൈജു, ഉദയകുമാർ, ബിനു, ടൂറിസം അസോസിയേഷൻ ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. അജൈവ മാലിന്യം ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുന്നതിന് സീറോവേസ്റ്റ് ബീക്കൺ പ്രോജക്ട് ആരംഭിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് പോവുകയുമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. പാപനാശം, ഹെലിപ്പാട് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ശേഖരിച്ച അജൈവ മാലിന്യം നഗരസഭയ്ക്ക് കൈമാറി.