ആര്യനാട്:ആട്ടോ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന പറണ്ടോട് മുളളൻകല്ല് ദ്വാരകയിൽ സുലത(56) മരിച്ചു .കഴിഞ്ഞ11ന് ആര്യനാട് ഇറവൂർ പുളിമൂട്ടിലായിരുന്നു അപകടം . സുലതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 21ന് വൈകിട്ട് വീട്ടിൽവിട്ടു.ചൊവ്വാഴ്ച വൈകിട്ട് അസുഖം കൂടിയതോടെ നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി മരിച്ചു. ആട്ടോയിലുണ്ടായിരുന്ന വിതുര കൊപ്പം ഹരി നിവാസിൽ ശ്രീകലയ്ക്കും പൂവച്ചൽ കൊണ്ണിയൂർ അഭിരാമത്തിൽ സതീഭായിക്കും പരുക്കേറ്റിരുന്നു.മക്കൾ:അഖിൽ,ആര്യ.മരുമക്കൾ:അഞ്ചു,അനീഷ് കുമാർ.