തിരുവനന്തപുരം : മലയാള നാടക, ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള 2019ലെ തോപ്പിൽഭാസി പ്രതിഭാ പുരസ്‌കാരം നടൻ രാഘവന്. പഠന കേന്ദ്രം ചെയർമാൻ നടൻ മധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മേയിൽ വി.ജെ.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് പഠനകേന്ദ്രം ചെയർമാൻ മധു, ജനറൽ സെക്രട്ടറി ബാലൻ തിരുമല എന്നിവർ അറിയിച്ചു.