തിരുവനന്തപുരം : യുഗപുരുഷനായ ശ്രീനാരായണഗുരുദേവന്റെ ജനനം മുതൽ മഹാസമാധിവരെയുള്ള ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു പരമ്പരയുടെ പ്രചാരണാർത്ഥം ജില്ലയിൽ സംഘടിപ്പിച്ച റോഡ്ഷോ സമാപിച്ചു. ഗുരുവിന്റെ ജനനം കൊണ്ട് പരിപാവനമായ ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നു ഇന്നലെ രാവിലെ ആരംഭിച്ച രണ്ടാം ദിന റോഡ്ഷോ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഊഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വർക്കലയിൽ സമാപിച്ചു. പരമ്പരയിലെ പ്രസക്തഭാഗങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ 30മിനിട്ട് ദൈർഘ്യമുള്ള ട്രെയിലറിന്റെ പ്രദർശനം കാണാൻ നഗരവീഥികളിൽ നിരവധി ആളുകളാണ് കാത്തുനിന്നത്. വിവിധ എസ്.എൻ.ഡി.പി യൂണിയനുകൾ, ശാഖകൾ, സാംസ്കാരിക, സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം യോഗം ഡയറക്ടർമാരായ ചെമ്പഴന്തി ശശി, വി. മധുസൂദനൻ, ഗുരുകുലം യൂണിയൻ വനിതാസംഘം പ്രസിഡന്റ് പത്മിനി, സൈബർ സേന യൂണിയൻ ചെയർമാൻ എം.എൽ. അരുൺ, ചെമ്പഴന്തി ശാഖാ പ്രസിഡന്റ് ജയമോഹൻലാൽ, പത്രാധിപർ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, വൈസ് പ്രസിഡന്റ് ചേന്തി അനി, ഡോ. പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, വനിതാസംഘം കേന്ദ്ര കമ്മിറ്റി അംഗം ഗീതാമധു, കരിയിൽ ശിവപ്രസാദ്, കോളച്ചിറ അംബിളി, താന്നിമൂട് സുധീന്ദ്രൻ, ബൈജു തോന്നയ്ക്കൽ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാരി അമ്മ, ചെമ്പഴന്തി എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ആർ. ജിത, പോത്തൻകോട് പ്രസ്ക്ലബ് പ്രസിഡന്റ് ബി.എസ്.ഇന്ദ്രൻ, കേരളകൗമുദി പോത്തൻകോട് ലേഖകൻ പി.സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് പ്രതിഷ്ഠ നടത്തിയ കോലത്തുകര ശിവക്ഷേത്രത്തിലെത്തിച്ചേർന്ന റോഡ്ഷോയ്ക്ക് ക്ഷേത്രസമാജത്തിന്റെയും വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. ഗുരുമന്ദിരത്തിന് മുന്നിൽ ക്ഷേത്രസമാജം ഒരുക്കിയ സ്വീകരണച്ചടങ്ങിൽ പ്രസിഡന്റ് എൻ. തുളസീധരൻ, സെക്രട്ടറി എസ്.സതീഷ് ബാബു, കമ്മിറ്റി അംഗങ്ങളായ എസ്.രാജു, എസ്.ശിവദാസൻ, ബി.തുളസീധരൻ, എ.മണിക്കുട്ടൻ, വിജയൻ, ബി.മോഹനൻ, സുദർശനൻ, സുബ്രഹ്മണ്യൻ, പ്രഭാകരൻ എന്നിവർ പങ്കെടുത്തു. ക്ഷേത്ര മൈതാനത്തായിരുന്നു വിവിധ ശാഖകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. ശാഖാ പ്രതിനിധികളായ കോലത്തുകര പ്രമോദ്, കോലത്തുകര മോഹനൻ, എൻ.അരവിന്ദാക്ഷൻ, ഉദയകുമാർ, അനിൽകുമാർ, മധുസൂദനൻ, ദേവരാജൻ, വിജയാംബിക, മംഗളശ്രീ എന്നിവർ പങ്കെടുത്തു.
അറ്റിങ്ങലിൽ റോഡ്ഷോയ്ക്ക് എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ നേതൃത്വത്തിൽ ആവേശ്വോജ്ജ്വലമായ വവേല്പാണ് നൽകിയത്. യൂണിയൻ
പ്രസിഡന്റ് എസ്.ഗോകുൽ ദാസും സെക്രട്ടറി എം.അജയനും ചേർന്ന് റോഡ്ഷോയെ സ്വീകരിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. ശാഖാഭാരവാഹികളായ കെ.രാജൻ, ബി.കെ.സുരേഷ്ബാബു, സൂരജ്, ദഞ്ചുദാസ്, കെ.കെ.മുരളീധരൻ, സുരേന്ദ്രൻ, മന്മഥൻ, ശശി, മഹേന്ദ്രൻ, വിജയകുമാർ, സോമൻ, സതീഷ് കുമാർ, ഷിബു, സുശീലൻ, കൃഷ്ണനുണ്ണി, സുദേശനൻ, ദേവദാസ്, ഷൈലജ, മുകുന്ദൻ, വനിതാസംഘം പ്രസിഡന്റ് സുശീലാരാജൻ, വൈസ്‌പ്രസിഡന്റ് വിജയകുമാരി, സെക്രട്ടറി എസ്.ആർ.ശ്രീകല, ട്രഷറർ രാധാമണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രശോഭഷാജി, ഉഷ, ഷെർളി സുദർശനൻ, ഷീജാ അജികുമാർ, ബിന്ദുബിനു, ബേബി സഹൃദയൻ, കേരളകൗമുദി ആറ്റിങ്ങൽ ലേഖകൻ വിജയൻ പാലാഴി എന്നിവർ പങ്കെടുത്തു.
ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മൈതാനത്ത് എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡി.വിപിൻരാജ്, അഴൂർ ബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, എസ്.സുന്ദരേശൻ, ഡോ.ജയലാൽ, ജി.ജയചന്ദ്രൻ, സജി വക്കം, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സന്തോഷ് പുതുക്കരി, പുഞ്ചിരി പ്രകാശൻ, വനിതാസംഘം പ്രസിഡന്റ് ജലജ, സെക്രട്ടറി സലിത,രമണി ടീച്ചർ, ശാർക്കര ശ്രീനാരായണ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഭാഗി അശോകൻ, പുതുക്കരി സിദ്ധാർത്ഥൻ, അജു, കേരളകൗമുദി ചിറയിൻകീഴ് ലേഖകൻ ജിജു പെരുങ്ങുഴി എന്നിവർ പങ്കെടുത്തു.
കല്ലമ്പലത്ത് എസ്.എൻ.ഡി.പി യോഗം പുല്ലൂർമുക്ക്, മാവിൻമൂട് ശാഖകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പുല്ലൂർമുക്ക് ശാഖാ പ്രസിഡന്റ് വി.രാജീവ് അദ്ധ്യഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഉല്ലാസ് കുമാർ, തോട്ടയ്ക്കാട് ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി യു.എൻ. ശ്രീകണ്ഠൻ, ഡി.സി.സി ജനറൽ സെക്രട്ടറി ഇ. റിഹാസ്, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ഷാജഹാൻ, നാവായിക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എൻ.ഡി പി മാവിൻമൂട് ശാഖാ പ്രസിഡന്റ് കമലഹാസനൻ, സെക്രട്ടറി ജി.സുകുമാരൻ, പൈവേലിക്കോണം ബിജു, നാവായിക്കുളം പഞ്ചായത്തംഗം യമുന, കല്ലമ്പലം ബൈജു, കല്ലമ്പലം നഹാസ്, വെട്ടിയറ സുനിൽ, ആറ്റിങ്ങൽ ദീപക്ക്, കേരളകൗമുദി കല്ലമ്പലം ലേഖകൻ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വർക്കല മൈതാനത്തായിരുന്നു റോഡ്ഷോയുടെ സമാപനം നടന്നത്. വർക്കല എസ്.കൃഷ്ണകുമാർ, ജി.ജോഷി ബാസു, കെ.രാജേന്ദ്രൻ നായർ, ഷാഹുൽഹമീദ്, കെ.എം.ലാജി, പ്ലാവഴികം സുനിൽ, ആർ.സുലോചനൻ, എസ്.അനിഷ്‌കർ, ഡോ.പി.കെ.സുകുമാരൻ, അനിൽകുമാർ പുത്തൻ ചന്ത കേരളകൗമുദി സീനിയർ റിപ്പോർട്ടർ കെ.ജയപ്രകാശ്, സെൻസായി വിജയൻ, വർക്കല ടൗൺ പൗരസമിതി പ്രസിഡന്റ് സുഭാഷ്, കേരളകൗമുദി വർക്കല ലേഖകൻ സജീവ് ഗോപാലൻ, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ രാഹുൽ.ആർ.എസ് എന്നിവർ പങ്കെടുത്തു.