വെഞ്ഞാറമൂട്: പോത്തൻകോട് ചിറ്റാറ്റിൻകര പൊന്നു നിവാസിൽ മണിയൻ ചെട്ടിയാർ (80) കാറിടിച്ചു മരിച്ചു .ഇന്നലെ കീഴായ്ക്കോണത്താണ് സംഭവം. സമീപത്തെ ആഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പള്ളിക്ക് സമീപം മറ്റൊരാളുമായി സംസാരിച്ചുകൊണ്ട് നില്ക്കവെ കാർ നിയന്ത്രണം വിട്ട് മണിയൻ ചെട്ടിയാരെ ഇടിക്കുകയായിരുന്നു.ഇയാളെ ഇടിച്ചതിന് ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് രണ്ട് കാറുകളിലും ഇടിച്ച് നില്ക്കുകയായിരുന്നു .ഭാര്യ പരേതയായ പൊന്നമ്മ, മക്കൾ: .സുനിൽകുമാർ ,ബിന്ദു. മരുമക്കൾ: രജിത, സുരേഷ് .