കോട്ടയം: കൊച്ചി മെട്രോയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം കല്ലറ ആനാകുടി ബേബി സദനത്തിൽ ബിനുകുമാറിനെയാണ് ( 54) കിളിമാനൂരിൽ നിന്ന് പത്തനംതിട്ട എസ്‌.ഐ കുരുവിള ജോർജ്, എ.എസ്‌.ഐ ജയചന്ദ്രൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. 2017മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ കൊച്ചി മെട്രോയിൽ മകന് ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്ന പത്തനംതിട്ട വാഴമുട്ടം സ്വദേശി ഉഷാരാജന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.