കോട്ടയം: വിമുക്തഭടനും ബി.ജെ.പി പൊങ്ങലടി വാർഡ് പ്രസിഡന്റുമായ പടിഞ്ഞാറേക്കര പുത്തൻവീട്ടിൽ രവീന്ദ്രകുറുപ്പിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പന്തളംതെക്കേക്കര മണക്കാല രാജേഷ് (33), കാവിന്റെ പടിഞ്ഞാറ്റേതിൽ ഓമനക്കുട്ടൻ (21), വിളയിൽ വീട്ടിൽ അഭയൻ(30) എന്നിവരെയാണ് കൊടുമൺ എസ്.ഐ ആർ. രാജീവിന്റ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു

ജനുവരി മൂന്നിന് രാത്രി 11.30ന് പതിനഞ്ചിലധികം സി.പി.എം പ്രവർത്തകർ ചേർന്ന് രവീന്ദ്രകുറുപ്പിന്റെ വീട് അടിച്ചുതകർക്കുകയും വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ആക്രമത്തിൽ രവീന്ദ്രക്കുറുപ്പിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.