തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച നടപടിയിൽ പ്രതിഷേധിക്കുന്നതിടെ സെക്രട്ടേറിയേറ്റിന് മുന്നിൽ പൊലീസിനെ ആക്രമിച്ച കേസിൽ മൂന്ന് പേരെ കന്റോൺമെന്റ് പൊലീസ് പിടികൂടി. ബി.ജെ.പി പ്രവർത്തകരായ ജഗതി സ്വദേശി പ്രവീൺ, വട്ടിയൂർക്കാവ് പി.ടി.പി നഗർ സ്വദേശി ശബരി, വട്ടിയൂർക്കാവ് സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.