കല്ലമ്പലം : ചെമ്മരുതി പഞ്ചായത്തിലെ മാവിൻമൂട് അംഗൻവാടിക്ക് വേണ്ടി പുതുതായി നിർമിച്ച മന്ദിരം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ വഴി തയ്യൽ പരിശീലനം പൂർത്തിയാക്കിയ 100 പേർക്ക് എം.എൽ.എ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി അജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയസിംഹൻ, അരുണ.എസ്.ലാൽ, വാർഡംഗം തങ്കപ്പൻ, ജനാർദ്ദനക്കുറുപ്പ്, ബേബി സേനൻ, ബെൻസി, തങ്കമണി, ലാലി എന്നിവർ സംസാരിച്ചു.