kerala-assembly

തിരുവനന്തപുരം: ഹാരിസൺ തോട്ടങ്ങൾക്ക് കരം ഈടാക്കാനുള്ള വിവാദ നിർദ്ദേശം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കാൻ സാധ്യത. റവന്യൂമന്ത്രിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നിർദ്ദേശം കഴിഞ്ഞ ആഴ്ച പരിഗണനയ്ക്ക് എത്തിയിരുന്നില്ല. റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ഇടപെടലിനെ തുടർന്നായിരുന്നു ഫയൽ നീങ്ങിയത്.

ഹാരിസൺ തോട്ടങ്ങൾ ഏറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു. സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കരം ഈടാക്കാനുള്ള നീക്കം നടന്നത്.

ഇക്കാര്യത്തിൽ മന്ത്രി അറിയാതെയായിരുന്നു ഫയൽനീക്കമെന്ന് അറിയുന്നു. ഹാരിസണിൽനിന്ന് കൈമാറ്റം ചെയ്ത പുനലൂരിലെ റിയ എസ്‌റ്റേറ്റിന്റെ കരം സ്വീകരിക്കാനും പോക്കുവരവ് ചെയ്തുകൊടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ എല്ലാ തോട്ടങ്ങളിൽ നിന്നും കരം ഈടാക്കാം എന്ന നിലപാടിലാണ് സർക്കാർ.