തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർക്കൊപ്പം അരമണിക്കൂർ സത്യാഗ്രഹമിരുന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരക്കാർക്കൊപ്പം അരമണിക്കൂറോളം ചെലവിട്ട ചെന്നിത്തല, ഈ സഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തരപ്രമേയം എംപാനൽ കണ്ടക്ടർമാരെ സംബന്ധിച്ചായിരിരിക്കുമെന്ന് പറഞ്ഞു.
എംപാനലുകാരെ പിരിച്ചുവിടണമെന്ന കോടതി ഉത്തരവിനു മുമ്പേ സർക്കാർ യാഥാർഥ്യബോധത്തോടെ ശ്രമിച്ചിരുന്നെങ്കിൽ പി.എസ് .സി അഡ്വൈസ് ലഭിച്ചവരെയും എംപാനലുകാരെയും ഒരുപോലെ നിയമിക്കാൻ കഴിയുമായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സർക്കാർ നാലായിരത്തിലധികം എംപാനലുകാരെ സ്ഥിരപ്പെടുത്തിയ മാതൃക പിന്തുടരാൻ പിണറായി സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരസമിതി നേതാക്കളായ എസ്.ഡി.ജോഷി, ദിനേശ് ബാബു എന്നിവർ സംസാരിച്ചു .