d

ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം റസൽപ്പുരം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ പതിനെട്ടാം വാർഷികാഘോഷം എസ്.എൻ.പി യോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ,​സെക്രട്ടറി മേലാംകോട് സുധാകരൻ എന്നിവർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന ശ്രീനാരായണ യുവജനസമ്മേളനത്തിൽ കോട്ടയം യൂണിയൻ കൗൺസിലർ സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി.ശാഖാ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സജിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് സംസ്ഥാനസമിതിയംഗം മേലാംകോട് ശ്രീജിത്ത്,​ യൂത്ത് മൂവ്മെന്റ് നേമം യൂണിയൻ പ്രസിഡന്റ് രതീഷ് കോളച്ചിറ,​ സെക്രട്ടറി സുമേഷ് റസ്സൽപ്പുരം യൂണിയൻ യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജിത്ത് സ്വാഗതവും ബാലജനയോഗം യൂണിയൻ പ്രതിനിധി അഭിനന്ദ് എസ്.വി നന്ദിയും പറഞ്ഞു.