മുടപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാർക്ക് വീണ്ടും പരിശീലനം നൽകുന്നു. വെഞ്ഞാറമൂട് സഫാരി ഹോട്ടലിൽ വച്ച് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റുമായ ആർ. സുഭാഷ് ഉദ്‌ഘാടനം ചെയ്തു. 5 ദിവസം നീണ്ടു നിൽക്കുന 8-ാം ഘട്ട പരിശീലനത്തിനാണ് തുടക്കം കുറിച്ചത്. ആയൂർവ്വേദ, ഹോമിയൊ മേഖലകളെ കൂടിഉൾപ്പെടുത്തിയിട്ടുള്ള പരിശീലനമാണ്. മുൻ കാലങ്ങളിൽ അലോപ്പതി മേഖലയുമായി ബന്ധപ്പെട്ടുള്ള പരിശീലനമാണ് ലഭിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വക്കം ആർ.എച്ച്.സി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ജീന രമേശ്, പെരുമാതുറ മെഡിക്കൽ ആഫീസർ ഡോ. അനോൾഡ് ദീപക്, പി.ആർ.ഒ. ഗിരിജ തുടങ്ങിയവർ സംസാരിച്ചു. വക്കം ആർ.എച്ച്.സി യിലെ എൽ.എ ച്ച് .ഐ ഉഷ സ്വാഗതവും മുദാക്കൽ ഹെൽത്ത് ഇൻസ്പെക്ടർ അനി നന്ദിയും പറഞ്ഞു.