annivesary-

തിരുവനന്തപുരം: കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ 49ാം വാർഷികാഘോഷം നാളെ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം ഹാളിൽ നടക്കും.

രാവിലെ 9.30ന് പതാക ഉയർത്തൽ. 10ന് വാർഷിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി,​ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ,​ ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.ബാലഗോപാൽ തുടങ്ങിയവർ സംസാരിക്കും. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്. സാബു സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ നന്ദിയും പറയും. തുടർന്ന് പ്രതിനിധി സമ്മേളനം നടക്കും.