വർക്കല: സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല നയിക്കുന്ന ഭരണഘടന സാക്ഷരതാസന്ദേശ യാത്രയ്ക്ക് വർക്കലയിൽ സ്വീകരണം നൽകി.മൈതാനം മുനിസിപ്പൽ പാർക്കിൽ നടന്ന പൊതു സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്,നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്,വൈസ് ചെയർമാൻ എസ്.അനിജോ,സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ഗീതാഹേമചന്ദ്രൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.നവപ്രകാശ്, സുനിത എസ് ബാബു, വി.സുമംഗല, അമ്പിളിപ്രകാശ്, വേണു, ഒറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രസാന്ത്കുമാർ, അസി. കോ-ഓർഡിനേറ്റർ ബി.സജീവ് എന്നിവർ സംസാരിച്ചു.