ramesh-chennithala-

തിരുവനന്തപുരം: യു.ഡി.എഫ് തകരുമെന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്നും,​ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസിനേ കഴിയൂ. ബി.ജെ.പിക്കെതിരെ മതേതര ശക്തികളെ ഒരുമിപ്പിക്കാനുള്ള ദേശീയ മുന്നേറ്റം തടയാനാണ് പിണറായിയുടെ ശ്രമമെന്ന് വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചു.

യു.ഡി.എഫിലും കോൺഗ്രസിലും സ്ഥാനാർത്ഥി നിർണയ ചർച്ച തുടങ്ങിയിട്ടില്ല. ഇടുക്കിയിൽ ഉമ്മൻചാണ്ടി മത്സരിക്കുമെന്ന വാർത്തകളോട് വ്യക്തിപരമായ പ്രതികരണത്തിന് പ്രസക്തിയില്ല. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രന്റെ പേര് ആർ.എസ്.പി പ്രഖ്യാപിച്ചത് മുന്നണിയുമായി കൂടിയാലോചിച്ചാണ്. പാർട്ടി പറ‌ഞ്ഞാലും ലോക്‌സഭയിലേക്കു മത്സരിക്കാൻ താനില്ലെന്നും ചെന്നിത്തല പറഞ്ഞു.