kerala-assembly

തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി 35 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

മോട്ടോർ വാഹന വകുപ്പിൽ പുതുതായി രൂപീകരിച്ച ഇരിട്ടി, നന്മണ്ട, പേരാമ്പ്ര, തൃപ്രയാർ, കാട്ടാക്കട, വെള്ളരിക്കുണ്ട് എന്നീ സബ് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ നാല് വീതം 24 മിനിസ്റ്റീരിയൽതസ്തികകൾ സൃഷ്ടിക്കും.

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ കാത്ത് ലാബ് ടെക്നിഷ്യന്റെ നാല് തസ്തികകളും കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ജനറൽ മാനേജർ ഉൾപ്പെടെ 11 തസ്തികകളും ശ്രീചിത്രാ ഹോമിൽ ഒരു സ്റ്റാഫ് നഴ്സിന്റെ തസ്തികയും സൃഷ്ടിക്കും.

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് തിരുവനന്തപുരം താലൂക്കിലെ മുട്ടത്തറ വില്ലേജിൽ 31.82 സെന്റ് പുറമ്പോക്ക് ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറും.കോഴിക്കോട് വികസന അതോറിട്ടി ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യം അനുവദിക്കും.