police-detained-gun-

കുഴിത്തുറ: സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നഗർകോവിലിലെ ഒരു വീട്ടിൽ നിന്ന് രണ്ടു തോക്കുകളും ബുള്ളറ്റുകളും പിടിച്ചെടുത്തു. വടശേരി കീഴ്കലങ്ങടി സ്വദേശി അരുൾ സജീവിന്റെ(26) വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. സ്പെഷ്യൽ സ്‌ക്വാഡ് എസ്‌.ഐ അരുളപ്പന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉടൻതന്നെ വടശ്ശേരി പൊലീസിന് വിവരം കൈമാറിയതിനെ തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ ബെർണാഡ് സേവ്യറിന്റെ നേതൃത്വത്തിലുളള പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻപ് ഒരു ബൈക്ക് മോഷണ കേസിന്റെ പ്രതിയാണ് അരുൾസജീവ്. ഇയാൾ കുപ്രസിദ്ധ ഗുണ്ട വഴി തിരുസെങ്കോട്ടയ് സ്വദേശി നടരാജനെ പരിചയപ്പെടുകയും ഇയാൾ വഴി നേമിലി സ്വദേശിയായ വിശ്വനാഥനെ കൊലപ്പെടുത്താൻ പോകവെ ഒപ്പം കൂടുകയായിരുന്നു. കൊലപാതക ശേഷം തിരികെ വരുമ്പോഴാണ് നടരാജൻ തോക്കുകൾ തന്നെ ഏല്പിച്ചതെന്ന് ഇയാൾ മൊഴി നൽകി. ഈ തോക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അരുൾസജ്ജീവും മറ്റു മുന്ന് കൂട്ടാളികളും ചേർന്ന് തിരുനെൽവേലി ജില്ലയിൽ നിന്ന് 7ലക്ഷം രൂപയും ശീചീന്ദ്രത്തിനടുത്ത്‌ ബാർ ജീവനക്കാരനെ ഭീഷണിപ്പെടുത്തി 2.50ലക്ഷം രൂപയും മോഷ്ടിച്ചത്. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.