vra

വർക്കല: വട്ടപ്ലാംമൂട് റസിഡന്റ്സ് അസോസിയേഷൻ, ശാരദാഗിരി റോഡിൽ നിർമ്മിച്ച മിനിഹാളിന്റെ ഉദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ആർ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കുമ്മിൾസുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ഫ്രാവ് പ്രസിഡന്റ് കെ. രഘുനാഥൻ, കെ. ജയപ്രകാശ്, അഡ്വ. മനോജ്, രേണുകടീച്ചർ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുളള ധനസഹായം ഗ്രാമപഞ്ചായത്തംഗം റാംമോഹൻ തച്ചോട് മദർടച്ച് സ്പെഷ്യൽ എഡ്യൂക്കേഷൻ സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾഡ് എന്ന സ്ഥാപനത്തിന് നൽകി. മുതിർന്ന അംഗം ആർ. പ്രഭാകരനെ ആദരിച്ചു.