വിഴിഞ്ഞം: കേരളത്തെ ഭരണഘടനാ സാക്ഷര സംസ്ഥാനമാക്കുമെന്ന് മന്ത്രി പ്രൊഫ.എ. രവീന്ദ്രനാഥ്.
സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല നയിച്ച ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്രയുടെ സ്വീകരണവും സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല, വെങ്ങാനൂർ സതീഷ്, ഷീലാ ഭദ്രൻ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.