ksta

കാട്ടാക്കട: ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. കെ.എസ്.ടി.എ 28-ാംസംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'നവകേരളം, നവോത്ഥാനം, അതിജീവനം, പൊതുവിദ്യാഭ്യാസം' എന്ന വിഷയത്തിൽ കാട്ടാക്കടയിൽ സംഘടിപ്പിച്ച മെഗാ സെമിനാർ ഉദ്ഘാഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച വിദ്യാഭ്യാസം ജനകീയ സഹകരണത്തോടെ കേരളത്തിലെ പാവപ്പെട്ടവരുടെ മക്കൾക്ക് പ്രദാനം ചെയ്യുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അത് വഴി ഒരു മതനിരപേക്ഷ സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ ജി.സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത, ജില്ലാ സെക്രട്ടറി എ. നജീബ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ, യൂത്ത് കമ്മിഷൻ അംഗം ഐ. സാജു, എൻ. ശ്രീകുമാർ, പ്രസാദ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

സെമിനാറിനോടനുബന്ധിച്ച് പുലിയൂർ ജയകുമാറും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും കെ.എസ്.ടി.എ തിരുവനന്തപുരം ജില്ലാ കലാവേദി അവതരിപ്പിച്ച 'കനലടയാളങ്ങൾ ' നൃത്ത സംഗീതശില്പവും, 'കണ്ണ്' നാടകവും അവതരിപ്പിച്ചു.