dd

നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീർത്ഥാടന ഒരുക്കങ്ങൾ ആരംഭിച്ചു. ഫെബ്രുവരി 17 മുതൽ മാർച്ച് 3 വരെയാണ് തീർത്ഥാടനം. തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടന്ന ഉദ്യോഗസ്ഥ തല യോഗം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി സുരേഷ്‌കുമാ‌ർ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ടി. ബീന, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു, ഇടവക വികാരി ഫാ. ജോയി മത്യാസ്, ഇടവക വൈസ് പ്രസിഡന്റ് കരുണാകരൻ, സെക്രട്ടറി ആനന്ദക്കുട്ടൻ, കോ-ഓർഡിനേറ്റർ ജോൺ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് , ഗതാഗതം, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, ഭക്ഷ്യസുരക്ഷ, മെഡിക്കൽ, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികൾ തീർത്ഥാടന ഒരുക്ക യോഗത്തിൽ പങ്കെടുത്തു. തീർത്ഥാടന ദിനങ്ങളിൽ മലങ്കര മേജർ അതിരൂപത ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലിമിസ് കാതോലിക്ക ബാവ, നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ, പത്തനംതിട്ട രൂപതാ മെത്രാൻ സാമുവൽ മാർ ഐറേനിയോസ്, പാറശാല രൂപതാ മെത്രാൻ തോമസ് മാർ യൗസേബിയോസ് , തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, മന്ത്രിമാരായ കടകം പളളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പളളി, എം.എം മണി , വി.എസ്. സുനിൽകുമാർ, ശശി തരൂർ എം.പി തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ തീർത്ഥാടന നഗരിയിലെത്തുമെന്ന് സംഘാടകർ അറിയിച്ചു.