ganja

തിരുവനന്തപുരം: നഗരത്തിൽ രണ്ടുകിലോ കഞ്ചാവുമായി മൂന്നു സ്ത്രീകളടക്കം അഞ്ചു പേർ പിടിയിൽ. ഓപ്പറേഷൻകോബ്രയുടെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന ഇവർ പിടിയിലായത്. ആനാവൂർ കരിക്കാമൻകോട് സ്വദേശി സുനിൽ (35) പെരുമാതുറ മാടൻവിളയിൽ നാസിമുദ്ദീൻ (39) വർക്കല പുന്നമൂട് സ്വദേശികളായ ബീന (60), അമൽ ഷാ(42) വർക്കല മാടൻവിളയിൽ രഹീസാബീവി (42) എന്നിവരാണ് പിടിയിലായത്. നേമം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വരും ദിവസങ്ങളിലും സിറ്റി പൊലീസും ഷാഡോ പൊലീസും സംയുക്തമായി ലഹരി കച്ചവടക്കാർക്കെതിരെ ഊർജിത അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി. പ്രമോദ് കുമാർ, നേമം സി.ഐ.പ്രദീപ്, എസ്.ഐമാരായ സജി, സഞ്ചു ജോസഫ്, ഷാഡോ എസ്.ഐ. സുനിൽ ലാൽ, എ.എസ്.ഐ ഗോപകുമാർ, ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.