kk-shylaja

തിരുവനന്തപുരം: നിർദ്ധനരായ രോഗികൾക്കുള്ള ആരോഗ്യ സഹായ പദ്ധതിയായ കാരുണ്യ ബെനവലന്റ് ഫണ്ട് സംസ്ഥാന സർക്കാർ നിറുത്തലാക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റാണെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സെക്രട്ടേറിയറ്റിലെ പി.ആർ. ചേമ്പറിൽ നടന്ന പത്ര സമ്മേളത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വമ്പിച്ച സാമ്പത്തിക ‌ഞെരുക്കത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നതെങ്കിലും ചികിത്സക്കായി അപേക്ഷിക്കുന്നവർക്കെല്ലാം സഹായം ലഭ്യമാക്കും.കേന്ദ്ര സർക്കാരിന്റെ ജൻ ആരോഗ്യ യോജനാ പദ്ധതിക്കൊപ്പം ചേർത്ത് സംസ്ഥാന സർക്കാർ പുതിയൊരു സമഗ്ര ഇൻഷുറൻസ് പദ്ധതി രൂപം നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും അടുത്ത ബഡ‌്ജറ്റിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.