തിരുവനന്തപുരം: നവോത്ഥാന സമിതി ആർക്കു മുന്നിലും കതകടച്ചിട്ടില്ലെന്നും ഈ ആശയവുമായി ചേർന്നുപോകുന്നവർക്ക് വരാമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും നവോത്ഥാന മൂല്യസംരക്ഷണ സമിതി പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സമിതി യോഗത്തിനു ശേഷം വാർത്താലേഖകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമിതിയിലേക്ക് എൻ.എസ്.എസ് വന്നാൽ സ്വാഗതം ചെയ്തേക്കും. ഇതിൽ വിവിധ രാഷ്ട്രീയപ്രവർത്തകരുണ്ട്. നവോത്ഥാനമൂല്യങ്ങൾ ജനങ്ങളിലേക്കെത്താൻ എത്ര കാലമെടുക്കുമോ, അത്രയും കാലം പ്രവർത്തിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നവോത്ഥാനമൂല്യ സംരക്ഷണസമിതി തുടരും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാവേിക്കരയിൽ പുന്നല ശ്രീകുമാർ സി.പി.ഐ സ്ഥാനാർത്ഥിയി മത്സരിക്കുമെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് ചോദ്യത്തിനു മറുപടിയായി സമിതി കൺവീനറും കെ.പി.എം.എസ് ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ പറഞ്ഞു.