kerala-uni
kerala uni

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.പി.എ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ ഫെബ്രുവരി 18 മുതൽ 21 വരെ നടത്തും.

ഒന്നാം സെമസ്റ്റർ ബി.എസ് സി ഇലക്‌ട്രോണിക്സ് കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് (റഗുലർ/സപ്ലിമെന്ററി) ഡിഗ്രി കോഴ്സിന്റെ പ്രാക്ടിക്കൽ 28 മുതൽ നടത്തും.

പരീക്ഷാഫീസ്

ഫെബ്രുവരി 11 മുതൽ ആരംഭിക്കുന്ന (സി.എസ്.എസ്) (2018-2019) ഒന്നാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ മോളിക്യുലാർ ഡയഗ്നസ്റ്റിക്സ്, ഡിപ്പാർട്ട്‌മെന്റ് ഒഫ് ബയോടെക്‌നോളജി പരീക്ഷയ്ക്ക് പിഴ കൂടാതെ ഫെബ്രുവരി 1 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.ടെക് 2013 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ഫെബ്രുവരി 2 വരെയും 50 രൂപ പിഴയോടെ 4 വരെയും 125 രൂപ പിഴയോടെ ഫെബ്രുവരി 6 വരെയും ഓൺലൈനായി അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കണം.


ടൈംടേബിൾ

എട്ടാം സെമസ്റ്റർ റഗുലർ ബി.ടെക് (2013 സ്‌കീം) കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് (2013 സ്‌കീം) എട്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലങ്ങൾ

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി, എം.ഫിൽ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് 2017-2018 ബാച്ച് (സി.എസ്.എസ്), പാർട്ട് III മാത്തമാറ്റിക്സ് മെയിൻ പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ. മാത്തമാറ്റിക്സിന്റെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.


ബിൽ സമർപ്പിക്കാം

നാലാം സെമസ്റ്റർ പി.ജി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ പങ്കെടുത്ത അദ്ധ്യാപകർ വേതന ബിൽ, ഡാറ്റാ ഷീറ്റ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ 28 ന് മുമ്പായി അതതു പി.ജി സെക്‌ഷനുകളിൽ എത്തിക്കണം.

പ്രോജക്ട് സമർപ്പിക്കാം

വിദൂര വിദ്യാഭ്യാസ വിഭാഗം 2014-16 ബാച്ച് എം.എ/എം.എസ് സി/എം.കോം വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞ് 15 ദിവസത്തിനകം പ്രോജക്ട് (2 കോപ്പി വീതം) ഫീസ് രസീത് (ഫൈൻ & പ്രോജക്ട് ഗൈഡൻസ് ഫീസ്) സഹിതം കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം.