ug

വെഞ്ഞാറമൂട്: കോലിയക്കോട് കാഞ്ഞാംപാറനിന്ന് കാണാതായ സപ്ലൈകോ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ചെങ്ങന്നൂർ ബുധനൂർ മാവേലി സ്റ്റോർ മാനേജർ കാഞ്ഞാംപാറ ശാലീനത്തിൽ ജയൻ (47) നെയാണ് പറവൂർ സ്റ്റേഷൻ പരിധിയിൽ ട്രാക്കിൽ കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ ടൂവീലർ കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ വച്ചശേഷം ട്രെയിനിൽ കയറിപ്പോയ ജയൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നില്ല.എല്ലാ ദിവസവും ജോലി കഴിഞ്ഞ് മടങ്ങി വീട്ടിൽ എത്താറുള്ള ജയൻ തിരിച്ചെത്താത്തതിനെ തുടർന്നു ബന്ധുക്കൾ ഇയാൾ എത്താറുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു.പോലീസ് വയർലസിലൂടെ സന്ദേശം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ പറവൂർ സ്റ്റേഷനിൽ നിന്ന് റയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതായി അറിയിക്കുകയും, ബന്ധുക്കൾ എത്തി തിരിച്ചറിയുകയുമായിരുന്നു. കുമാരി ഭാര്യയും മൈത്രി, ഗായത്രി എന്നിവർ മക്കളുമാണ്.