1

വിഴിഞ്ഞം:നവവധു പനിബാധിച്ച് മരിച്ചു.പെരിങ്ങമ്മല എ.പി റോഡിൽ അശ്വതിയിൽ ജയൻ - ശ്രീകല ദമ്പതികളുടെ മകളും പാറശ്ശാല കുഴിഞ്ഞാൻവിള വിഷ്ണുവിന്റെ ഭാര്യയുമായ അഞ്ജിത (22) ആണ് മരിച്ചത്. ഡിസംബർ 9- ന് ആയിരുന്നു അഞ്ജിതയും വിഷ്ണുവും തമ്മിലുള്ള വിവാഹം .വിവാഹം കഴിഞ്ഞ് രണ്ട് ദിവസ മായപ്പോൾ അഞ്ജിതയ്ക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടിരുന്നു. തുടർന്ന് ഡിസംബർ 29-ന് അഞ്ജിതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ അഞ്ജിത മരണത്തിന് കീഴടങ്ങി. എം.കോം വിദ്യാർത്ഥിനിയായിരുന്നു. അനുരഞ്ചൻ സഹോദരൻ.