amrita

ചിറയിൻകീഴ്: ചിറയിൻകീഴ് അമൃതാസ്വാശ്രയ സംഘത്തിലെ അംഗങ്ങൾക്ക് അമൃതാനന്ദമയി മഠം അനുവദിച്ച തിരിച്ചടവില്ലാത്ത 43 ലക്ഷം രൂപ കൈമനത്ത് നടന്ന അമൃതോത്സവം ചടങ്ങിൽ മാതാഅമൃതാനന്ദമയി സംഘം പ്രസിഡന്റ് സി. വിഷ്ണുഭക്തന് കൈമാറി. ചിറയിൻകീഴിലെ 4300 യൂണിറ്റ് അംഗങ്ങൾക്ക് നൽകാനാണ് ഈ തുകയും വസ്ത്രങ്ങളും കൈമാറിയത്.

അമൃതാനന്ദമയി മഠത്തിന്റെ ചിറയിൻകീഴിലുള്ള ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ചിറയിൻകീഴ് അമൃതാസ്വാശ്രയ സംഘം മന്ദിരത്തിന്റെ ഉദ്ഘാടനം 17ന് നടക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന ചടങ്ങിൽ അംഗങ്ങൾക്ക് തിരിച്ചടവില്ലാത്ത വായ്പാവിതരണവും സൗജന്യവസ്ത്രവിതരണവും നടത്തും. ജീവാമൃതം പദ്ധതികളുടെ ഭാഗമായി ശുദ്ധജലം ഇല്ലാത്ത സ്ഥലങ്ങളിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ടി നിർമ്മിച്ച ജലസംഭരണിയുടെ ഉദ്ഘാടനവും നടക്കുമെന്ന് ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘം പ്രസിഡന്റ് സി. വിഷ്ണുഭക്തൻ അറിയിച്ചു.