1

ചിറയിൻകീഴ്: പുതുക്കരി മുക്കാലുവട്ടം ശ്രീദുർഗാദേവീ ക്ഷേത്രത്തിലെ മകര ഉതൃട്ടാതി മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 9ന് സമാപിക്കും.ക്ഷേത്ര തന്ത്രി കുഴിക്കാട് ഇല്ലം അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് മേൽശാന്തി ബിജു പോറ്റി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 11.30ന് അന്നദാനം, രാത്രി 8.30ന് ഫോക്സ് മെഗാ ഷോ കേരളീയം, 2ന് രാത്രി കരോക്കെ ഗാനമേള, 3ന് രാവിലെ 9.30ന് നാഗരൂട്ട്, രാത്രി 8ന് സംഗീതക്കച്ചേരി, 4ന് വൈകിട്ട് 6.35ന് പുഷ്പാഭിഷേകം, രാത്രി 8.30ന് ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസ്, 5ന് വൈകിട്ട് 3.30ന് നാരങ്ങവിളക്ക്, രാത്രി 8ന് കരോക്കെ ഗാനമേള, 6ന് വൈകിട്ട് 6.45ന് ഭദ്രകാളി പൂജ ഭഗവതി സേവ, 7ന് വൈകിട്ട് 4ന് ഐശ്വര്യ പൂജ, രാത്രി 7.45ന് ക്ലാസിക്കൽ ഡാൻസ്, 8ന് രാവിലെ 9ന് ശതകലശപൂജ, കലശാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധനയും ദീപക്കാഴ്ചയും, രാത്രി 8.30ന് തിരുവനന്തപുരം തനിമ അവതരിപ്പിക്കുന്ന നാടൻപാട്ട് പടയൊരുക്കം, 9ന് രാവിലെ 7.30ന് ഗണപതിഹോമം, 8.30ന് സമൂഹ പൊങ്കാല, ഉച്ചയ്ക്ക് 3.30ന് കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്തരായ 2000-ൽപ്പരം കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആറാട്ട് ഘോഷയാത്ര എന്നിവ നടക്കും. ഒന്നാം ഉത്സവ ദിവസം മുതൽ ഒമ്പതാം ഉത്സവദിവസം എല്ലാ ദിവസവും രാവിലെ കഞ്ഞിസദ്യ, വൈകുന്നേരം പായസ സദ്യ, എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കും.