വിഴിഞ്ഞം: ഒാട്ടോറിക്ഷാ മോഷണക്കേസിലെ പ്രതിയെ ഇരുപത് വർഷത്തിനുശേഷം പിടികൂടി.കന്യാകുമാരി മേൽപുരത് ഒളിവിൽ താമസിക്കുകയായിരുന്ന പുന്നത്തല വീട് മിഥുമൽ വിളവൻകോട് സ്വദേശി പൊന്നു മുത്തൻ നാടാരെയാണ് വിഴിഞ്ഞം എസ് ഐ ആർ ബിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കളിയിക്കാവിള ആലുവിളയിൽ നിന്നാണ് പിടികൂടിയത്. നിരവധി അബ്കാരി കേസുകളിൽ ഇയാൾ പ്രതിയാണ്.