kerala-assembly

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മിതിക്കായി അഞ്ച് വർഷം വരെ വേണ്ടിവരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. പൂർണമായി തകർന്ന വീടുകൾ നിർമ്മിക്കാനായി നാല് ലക്ഷം രൂപ വീതം നൽകാൻ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും പണം സമാഹരിക്കും. ലൈഫ് മിഷൻ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന വീടുകളുടെ 13 രൂപകല്പനകൾ ചെയ്തിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് അത് തിരഞ്ഞെടുക്കാം. നിരവധി സംഘടനകളും വ്യക്തികളും വീടുകൾ സ്പോൺസർ ചെയ്യാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നത് സ്വാഗതാർഹമാണ്. സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായമുപയോഗിച്ച് 2000 കെയർഹോമുകൾ നിർമ്മിക്കും. ഭൂമി പൂർണമായി നഷ്ടപ്പെട്ടവർക്ക് മൂന്ന് സെന്റ് ഭൂമി വാങ്ങാൻ ധനസഹായം നൽകും.

10,000 രൂപ 6.87 ലക്ഷം പേർക്ക്

പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന 6.87 ലക്ഷം പേർക്ക് പ്രളയാനന്തരം പതിനായിരം രൂപയുടെ ഒറ്റത്തവണ സഹായം നൽകി.