rr

നെയ്യാറ്റിൻകര : താന്നിമൂട് ദേവീക്ഷേത്രത്തിലെ അൻപത്തിയൊന്നാമത് മകയിര ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് ബി.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.നിർധനരായ രോഗികൾക്കുള്ള ചികിത്സാ ധനസഹായവും രമേശ് ചെന്നിത്തല വിതരണം ചെയ്തു. സ്വാമി ബോധിതീർത്ഥ മുഖ്യപ്രഭാഷണം നടത്തി. കെ.ആൻസലൻ എം.എൽ.എ., എം.വിൻസെന്റ് എം.എൽ.എ , മുരുകൻ കാട്ടാക്കട, ദീപാ രാഹുൽ, പ്രിയങ്ക, ക്ഷേത്ര സെക്രട്ടറി ജി.കൃഷ്ണരാജൻ, രക്ഷാധികാരി എൽ.രാമഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.