p

ബാലരാമപുരം:എസ്.എൻ.ഡി.പി യോഗം റസൽപ്പുരം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ പതിനെട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ശ്രീനാരായണ ബാലജനവനിതാ സമ്മേളനം എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോട്ടയം യൂണിയൻ കേന്ദ്രസമിതിയംഗം ഷൈലജ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ സുപ്രിയ,​ജി.ശോഭ,​ വനിതാസംഘം നേമം യൂണിയൻ സെക്രട്ടറി ശ്രീലേഖ,​ യൂണിയൻ വനിതാസംഘം കൗൺസിലർ രാജിനി,​ വനിതാസംഘം യൂണിറ്റ് സെക്രട്ടറി അമ്പിളി വിജയകുമാർ,​ ബാലജനയോഗം യൂണിറ്റ് പ്രസിഡന്റ് ആര്യശ്രീ എന്നിവർ സംസാരിച്ചു. കുമാരി സംഘം യൂണിറ്റ് സെക്രട്ടറി കുമാരി കൃഷ്ണ സ്വാഗതവും പ്രസിഡന്റ് കുമാരി ശരണ്യ നന്ദിയും പറഞ്ഞു. സിനിമാതാരം മുരളീ കൃഷ്ണനും സംഘവും അവതരിപ്പിച്ച കരാക്കേ ഗാനമേളയും തുടർന്ന് റസൽപ്പുരം ഗുരുദർശൻ സ്കൂൾ ഓഫ് മ്യൂസിക് ൾ പെർഫോമൻസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സൂപ്പർ ഡാൻസ് പരിപാടിയും നടന്നു.