ss

നെയ്യാറ്റിൻകര : കേരള നിയമസഭയും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടത്തിയ ഭരണഘടനാസാക്ഷരതാസന്ദേശ യാത്ര സമാപിച്ചു. വെങ്ങാനൂർ അയ്യൻ‌കാളി നഗറിൽ ചേർന്ന സമാപനസമ്മേളനം മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സമാപന യോഗത്തിൽ കെ. ആൻസലൻ എം. എൽ. എ, നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ വി. ആർ. ഹീബ, അതിയന്നൂർ ബ്ലോക്ക് പ്രസിഡന്റ് എസ്. ബിന്ദു, പാറശാല ബ്ലോക്ക് പ്രസിഡന്റ് ആർ. സലൂജ തുടങ്ങിയവർ പങ്കെടുത്തു.