-governor

- ഐ.ടി ടൂറിസം മേഖലകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും
- തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇലക്ട്രിക് ത്രിചക്ര വാഹനങ്ങൾ മാത്രം
- കാർഷിക വികസന പരിപാടികളിലെ പോരായ്മകൾ പരിഹരിക്കാൻ പുനർജനി പദ്ധതി
- കന്നുകാലികൾ കൂടുതലുള്ള പഞ്ചായത്തുകളിൽ 25 ആധുനിക വെറ്ററിനറി ഡിസ്‌പെൻസറികൾ
- പ്രളയത്തിൽ നഷ്ടം സംഭവിച്ച ക്ഷീരകർഷകരുടെ പുനരധിവാസത്തിന് ക്ഷീര നവോത്ഥാനം പദ്ധതി
- ഗെയിൽ പദ്ധതി പുരോഗതിയുടെ പാതയിൽ
- ആദിവാസി കുടുംബത്തിൽ ഒരാൾക്ക് ജോലി
- നവോത്ഥാന മ്യൂസിയം
- ദേവസ്വം ബോർഡുകളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനായി ദേവസ്വം ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിനുള്ള ബിൽ വരുന്ന സഭയിൽ
- പതിന്നാലു ജില്ലകളിലും ഉപഭോക്തൃ വിവര ഡെസ്‌ക്കുകൾ
- പ്രളയബാധിത പ്രദേശത്തെ പട്ടികജാതി കുടുംബങ്ങൾക്ക് പ്രത്യേക പരിഗണന
- എല്ലാ ഇ.എസ്.ഐ ആശുപത്രികളിലും സൂപ്പർ സ്‌പെഷ്യാലിറ്റി ഒ.പി ക്ലിനിക്കുകളും ഇന്റൻസീവ് കെയർ യൂണിറ്റുകളും
- കെട്ടിടപെർമിറ്റുകൾ സുതാര്യമാക്കുന്നതിനായി ഈവർഷം മുതൽ ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം
- സൗരോർജ പദ്ധതിയിൽ 1000 മെഗാവാട്ട് അധികം ചേർക്കും
- ഡിജിറ്റൽ ക്യൂ മാനേജ്‌മെന്റ് ആൻഡ് ഓൺലൈൻ ബുക്കിംഗ് സംവിധാനം അടുത്തവർഷം എല്ലാ മെഡിക്കൽ കോളേജുകളിലേക്കും ജില്ലാ ആശുപത്രികളിലേക്കും
- കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിനും പങ്കാളിത്ത ആവാസ വ്യവസ്ഥ പ്രവർത്തനത്തിനും ഗ്രീൻ ക്ലൈമറ്റ് ഫണ്ട് ലഭ്യമാക്കും
- സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി തിരുവനന്തപുരം മുതൽ കാസർകോട് വരെ മൂന്നാമത്തെയും നാലാമത്തെയും ബ്രോഡ്‌ഗേജ് റെയിൽപ്പാത.
- സംയോജിത നദീതട സമീപനം സ്വീകരിക്കും.

- പെരിയാർ, ചാലക്കുടി നദീതീരങ്ങളിലും കുട്ടനാട്ടിലേക്ക് ഒഴുകുന്ന നദികളിലും ഫ്‌ളഡ് വാണിംഗ് സംവിധാനം

- റിവർ ബേസിൻ മാനേജ്‌മെന്റ് അതോറിറ്റി

-പൊലീസ് സേനയിൽ 15 ശതമാനം വനിതകൾ

- 4 പുതിയ വനിതാ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും

- ഗതാഗത കുറ്റകൃത്യങ്ങളും കുറ്റവാളികളെ കണ്ടെത്താനും തിരിച്ചറിയാനും 'ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം'

- എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളും സേവനപ്രദാന കേന്ദ്രങ്ങളാവും