dd

നേമം: പാപ്പനംകോട് കുഞ്ചുമല റെയിൽവെ പാലത്തിനുസമീപം കരമനയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പഴുതൂർ വടകോട് തേരിവിള വീട്ടിൽ ബിപി (35) ന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അഴുകിയ നിലയിലാണ് മൃതദേഹം. നാട്ടുകാരാണ് മൃതദേഹം കിടക്കുന്നകാര്യം പൊലീസിനെ അറിയിച്ചത്. ഈ മാസം 4 ന് വീട്ടിൽ നിന്ന് കാണാതായി ഇയാൾ , നെയ്യാറ്റിൻകര ടി.ബി.ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുന്നത് കണ്ടവരുണ്ട്. മാനസിക വിഭ്രാന്തിയുണെന്ന് പറയപ്പെടുന്നു. പോക്കറ്റിൽ നിന്ന് ലഭിച്ച ഐഡന്റിറ്റി കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ബിപിനെ കാണാനില്ലെന്ന് ഇക്കഴിഞ്ഞ 13ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.