rema-bhai

നേമം : ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ നിയന്ത്രണം തെറ്റി തെറിച്ചുവീണ വീട്ടമ്മ ബസ് കയറിയിറങ്ങി മരിച്ചു. നേമം ശാന്തിവിളയിൽ ടി.സി 52/1109 രമ മന്ദിരത്തിൽ മാധവൻ നായരുടെ ഭാര്യ രമാഭായിയാണ് (65) മരിച്ചത്. നീറമൺകര നിഗ്നൽ ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് അപകടം. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറുമായി ഉരസി. നിയന്ത്രണം തെറ്റി രമാഭായി ബസിനടിയിലേക്ക്

തെറിച്ചുവീണു. ദേഹത്തുകൂടി ബസിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങി തത്ക്ഷണം മരിക്കുകയായിരുന്നു.
പാപ്പനംകോട് ഭാഗത്തേക്ക് പോവുകയായിരുന്നു തമിഴ്നാട് കുളച്ചൽ ഡിപ്പോയിലെ ബസ്. ഡ്രൈവർ സതീഷ് കുമാറിനെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു. നീറമൺകരയിൽ വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. മേലാറന്നൂർ അംഗൻവാടിയിലെ മുൻ അദ്ധ്യാപികയാണ് രമാഭായി.വിമുക്ത ഭടനായ മാധവൻ നായർ ടൈറ്റാനിയത്തിലും ജോലി ചെയ്തിട്ടുണ്ട്.

മക്കൾ: ദീപ, ദിനേശ്, ദിലീപ്. മരുമക്കൾ: ഗിരീഷ്, രാജി, പല്ലവി.