mgm

വിതുര: വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ വാർഷികസമ്മേളനം എക്സൈസ് കമ്മീഷണർ ഋഷിരാജ്സിംഗ് ഉദ്ഘാടനം ചെയ്തു.സിനിമാ- സീരിയൽ താരം സാജൻസൂര്യ, സ്കൂൾ വൈസ് ചെയർമാൻ തോമസ് ഡാനിയേൽ,ട്രസ്റ്റ് മെമ്പർ ഗീവർഗീസ് ജോൺസൺ, അ‌ഡ്മിനിസ്ടേറ്റീവ് മാനേജർ സുനിൽകുമാർ, സ്കൂൾ പ്രിൻസിപ്പൽ അഞ്ജന. ജെ.മാനേജർ എൽ.ബീന,മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം ചാരുപാറ രവി,മുൻ വിതുര യു.പി.എസ് ഹെഡ്മാസ്റ്റർ ബി.കെ.സോമശേഖരൻനായർ,മണലയം സി.എസ്.എെ ചർച്ച് വികാരി ഫാദർ ഗ്ലാഡ്സ്റ്റൺദാസ്, എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.