ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയനുകീഴിലുള്ള വിളയിൽമൂല ശാഖയുടെ ഗുരു ദേവ പ്രതിഷ്ഠാ വർഷികാഘോഷങ്ങളുടെ ഭാഗമായി പാങ്കുളം ശിവഭദ്രാ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഗുരുദേവ രഥ ഘോഷയാത്ര ചെറുവള്ളിമുക്ക് അയ്യരുമഠം ക്ഷേത്രത്തിലും വിളയിൽമൂല ഗുരുദേവ ക്ഷേത്രത്തിലും എത്തിച്ചേർന്നു. ഘോഷയാത്ര യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.അജയൻ,ശാഖാ പ്രസിഡന്റ് മുകേഷ്,സെക്രട്ടറി പ്രശാന്തൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഗുരുദേവ കൃതികളുടെ ആലാപനവും അന്നദാനവും നടന്നു.ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ശാഖയിലെ ഏറ്റവും മികച്ച മൈക്രോ ഫിനാൻസ് യൂണിറ്റിനുവേണ്ടി ബേബി സഹൃദയനെ ആദരിച്ചു.വിവിധ രീക്ഷകളിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് നേടിയ ആരോമലിനെയും മാതൃതാ പരമായ സാമൂഹിക ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സിനു.സി.പിയെയും അനുമോദിച്ചു.