psc
psc


ഒ.എം.ആർ. പരീക്ഷ
കാറ്റഗറി നമ്പർ 337/2016 പ്രകാരം അപെക്സ് സൊസൈറ്റീസ് ഒഫ് കോ-ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരളയിൽ, കാറ്റഗറി നമ്പർ 338/2016 പ്രകാരം (പാർട്ട് ടു സൊസൈറ്റി കാറ്റഗറി) കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ പ്യൂൺ/പ്യൂൺ അറ്റന്റർ, കാറ്റഗറി നമ്പർ 385/2017 പ്രകാരം എൻ.സി.സി./സൈനിക് വെൽഫയർ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭൻമാരിൽ നിന്ന് മാത്രം) തസ്തികകൾക്കായി ഫെബ്രുവരി 9 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 555/2014 പ്രകാരം ജയിൽ വകുപ്പിൽ വീവിംഗ് ഇൻസ്ട്രക്ടർ/വീവിംഗ് ഫോർമാൻ/വീവിംഗ് അസിസ്റ്റന്റ് (പുരുഷൻമാർ മാത്രം), കാറ്റഗറി നമ്പർ 162/2017 പ്രകാരം ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (രണ്ടാം എൻ.സി.എ.-വിശ്വകർമ്മ) തസ്തികകൾക്ക് 28 നും കാറ്റഗറി നമ്പർ 357/2017 പ്രകാരം ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ) തസ്തികയ്ക്ക് 28, 29, 30 തീയതികളിലും, കാറ്റഗറി നമ്പർ 562/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ജേർണലിസം തസ്തികയ്ക്ക് 31 ഫെബ്രുവരി 1 തീയതികളിലും, കാറ്റഗറി നമ്പർ 84/2016 (ജനറൽ), 85/2016 (സൊസൈറ്റി) പ്രകാരം കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ തസ്തികയ്ക്ക് ഫെബ്രുവരി 5, 6 തീയതികളിലുമായി പി.എസ്.സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തുന്നു.


ഇന്റർവ്യൂ
കാറ്റഗറി നമ്പർ 433/2016 പ്രകാരം സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് വകുപ്പിൽ സൂപ്രണ്ട് തസ്തികയ്ക്ക് ഫെബ്രുവരി 13, 14, 15, തീയതികളിലും, കാറ്റഗറി നമ്പർ 486/2016 പ്രകാരം ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (എൻ.സി.എ.-ധീവര) തസ്തികയ്ക്ക് ഫെബ്രുവരി 27 തീയതികളിലുമായി പി.എസ്.സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.