തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവകയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ തിരുവനന്തപുരം കൺവെൻഷൻ നാളെ ​മുതൽ ഫെബ്രുവരി 3 വരെ പാളയം എൽ.എം.എസ് കോമ്പൗണ്ടിൽ നടക്കും. കൺവെൻഷന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 6.30ന് ഒാർത്തഡോക്സ് സിറിയൻ സഭ തിരവനന്തപുരം ഭദ്രാസനത്തിലെ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത നിർവഹിക്കും. സി.എസ്.ഐ ബിഷപ് എ. ധ‌ർമ്മരാജ് റസാലം അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 6.30 മുതൽ രാത്രി 8.30 വരെ കൺവെൻഷൻ നടക്കും. കൺവെൻഷൻ യോഗങ്ങളിൽ ഡോ. മോത്തി വർക്കി,​ വിനോയ് ഡാനിയൽ, ഫാദർ ഡേവിസ് ചിറമേൽ, ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിക്കുമെന്ന് സി.എസ്.ഐ ബിഷപ് എ. ധ‌ർമ്മരാജ് റസാലവും കൺവെൻഷൻ ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭാ ഐക്യത്തിന്റെ സംഗമവേദിയായ കൺവെൻഷനിൽ സഭാമേലദ്ധ്യക്ഷന്മാർ ഒാരോദിവസവും അദ്ധ്യക്ഷത വഹിക്കും,

മംഗല്യ വിവാഹം ഇന്ന്

സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവക സ്ത്രീജന സഖ്യത്തിന്റെ നേതൃത്വത്തിലുള്ള മംഗല്യ പദ്ധതി പ്രകാരം, നിർദ്ധനരായ പതിനൊന്ന് പെൺകുട്ടികളുടെ വിവാഹം ഇന്ന് രാവിലെ 10ന് പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ സി.എസ്.ഐ ചർച്ചിൽ നടക്കും. സി.എസ്.ഐ ബിഷപ് എ. ധർമ്മരാജ് ആശീർവദിക്കും.