photo

നെടുമങ്ങാട് : ഓഖി ദുരിതമേഖലയായ കഠിനംകുളത്ത് സ്നേഹവീടൊരുക്കി നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലെ എൻ.എസ്.എസ് കൂട്ടായ്മ മാതൃകയായി.ശ്രമദാനമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം കോളേജ് ഓഡിറ്റോറിയത്തിൽ പിന്നണി ഗായിക രാജലക്ഷ്മി നിർവഹിച്ചു.കഠിനംകുളം സ്വദേശിനി മിനി താക്കോൽ ഏറ്റുവാങ്ങി.ചികിത്സാ ധനസഹായ വിതരണവും ഞാറനീലി ട്രൈബൽ സെറ്റിൽമെന്റിൽ ലൈബ്രറി പദ്ധതിയുടെ ഉദ്‌ഘാടനവും യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റംഗം ജെ.എസ്.ഷിജുഖാൻ നിർവഹിച്ചു.നാഷണൽ സർവീസ് സ്‌കീം ദത്ത് ഗ്രമമായ ചെല്ലകോട് പുതിയ വീട് നിർമ്മിക്കുന്നതിനായി ആദ്യ സംഭാവന കാനറാ ബാങ്ക് മാനേജർ രാകേഷ് ആർ.ജെയിൽ നിന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഡി.അശോകൻ ഏറ്റുവാങ്ങി.സ്വാപ്പ് ഷോപ്പ് രണ്ടാംഘട്ടം എൻ.എസ്.എസ് ദേശീയ പരിശീലകൻ ബ്രഹ്മനായകം മഹാദേവൻ ഉദ്‌ഘാടനം ചെയ്തു.മികവ് തെളിയിച്ച വോളന്റിയർമാരെ അനുമോദിച്ചു.പ്രിൻസിപ്പൽ ഡോ.മിനിയുടെ അദ്ധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ.അൻസാർ സ്വാഗതം പറഞ്ഞു.വാർഡ്‌മെമ്പർ അബ്ദുല്ല,നഗരസഭ കൗൺസിലർ പി.ജി.പ്രേമചന്ദ്രൻ,ഡോ.അലക്സ്,സൂപ്രണ്ട് നാസിമുദീൻ,ജെ.യഹിയ,കോളേജ് യൂണിയൻ ചെയർമാൻ കെ.എസ്.ഗോകുൽ,ഇന്ദു രജനി തുടങ്ങിയവർ പ്രസംഗിച്ചു.