tt

നെയ്യാറ്റിൻകര: അരുവിപ്പുറം ആയയിൽ കരിയിലകുളങ്ങര ഭഗവതിക്ഷേത്രത്തിലെ തിരുമുടി പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു കലണ്ടർ പ്രകാശനം നടന്നു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. ധനുവച്ചപുരം ഡി. ജയൻ ബൈജു ഗോകുലത്തിന് കലണ്ടർ നൽകി പ്രകാശനം ചെയ്തു. ക്ഷേത്ര തന്ത്രി പുരുഷോത്തമൻ നമ്പൂതിരി ഇടമന, ട്രസ്റ്റ്സെക്രട്ടറി അഡ്വ. എസ്.കെ. അശോക് കുമാർ, ട്രഷറർ അശോകൻ കോഴിക്കോട്, വൈസ് പ്രസിഡന്റ് ഷിബിൻ. സി, ക്ഷേത്രം മേൽ ശാന്തി ബിജു കുമാർ എന്നിവർ പങ്കെടുത്തു. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരിക്കും.

അരുവിപ്പുറം ആയയിൽ കരിയിലകുളങ്ങര ഭഗവതിഷേക്ത്രത്തിലെ തിരുമുടി പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു കലണ്ടർ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. ധനുവച്ചപുരം ഡി. ജയൻ ബൈജു ഗോകുലത്തിന് നൽകി പ്രകാശനം ചെയ്യുന്നു. തന്ത്രി പുരുഷോത്തമൻ നമ്പൂതിരി ഇടമന, ട്രസ്റ്റ്സെക്രട്ടറി അഡ്വ. എസ്.കെ. അശോക് കുമാർ, ട്രഷറർ അശോകൻ കോഴിക്കോട് തുടങ്ങിയവർ സമീപം.