sbi-bank-attacked

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിൽ സെക്രട്ടേറിയറ്രിന് സമീപത്തെ എസ്.ബി.എെ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്ത കേസിലെ പ്രതികളായ എൻ.ജി.ഒ യൂണിയൻ നേതാക്കളുടെ

ജാമ്യഹർജി കോടതി തള്ളി. സർക്കാർ ജീവനക്കാർ തന്നെ പൊതുമുതൽ നശിപ്പിക്കുന്നത്

കുറച്ചു കാണാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ബാബുവാണ് കേസ് പരിഗണിച്ചത്.

നിലവിൽ 15 പ്രതികളുള്ള കേസിലെ എട്ട് പ്രതികൾ മാത്രമാണ് കീഴടങ്ങിയത്.

എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജി.എസ്.ടി വകുപ്പിലെ എസ്റ്റാബ്ളിഷ്‌മെന്റ് വിഭാഗം ഇൻസ്പെക്ടറുമായ സുരേഷ് ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറുമായ ഹരിലാൽ, ഏരിയാ സെക്രട്ടറിയും ജില്ലാ ട്രഷറി ഒാഫീസിലെ ക്ളാർക്കുമായ അശോകൻ, ജി.എസ്.ടി വകുപ്പിലെ ഇൻസ്പെക്ടർ സുരേഷ്, ട്രഷറി ഡയറക്ടറേറ്രിലെ ശ്രീവത്സൻ, ആരോഗ്യ വകുപ്പിലെ ജീവനക്കാരായ ബിജു രാജ്, വിനുകുമാർ, അനിൽകുമാർ എന്നിവരാണ് പ്രതികൾ.