cashew-nut-corporation

തിരുവനന്തപുരം: കശുഅണ്ടി വികസന കോർപറേഷനിലെ അഴിമതി ആരോപണത്തിൽ അന്വേഷണം നേരിട്ട മുൻ ചെയർമാനും എെ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ ഡോ. കെ.എ. രതീഷ്, കശുഅണ്ടി വ്യാപാരി ജെയ്മോൻ ജോസഫ്, ക്വാളിറ്റി കംട്രോളർ ഭുവനചന്ദ്രൻ എന്നിവർക്ക് വിജിലൻസിന്റെ ക്ളീൻ ചിറ്റ്. റിപ്പോർട്ട് പ്രത്യേക വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

സ്വകാര്യ മുതലാളിമാരിൽ നിന്ന് തോട്ടണ്ടി ഉയർന്ന വിലയ്‌ക്ക് സംഭരിച്ചതിലൂടെ സർക്കാരിന് മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. കൊല്ലം സ്വദേശി കടകംപള്ളി മനോജായിരുന്നു ഹർജിക്കാരൻ. റിപ്പോർട്ടിനെതിരെ മനോജ് ആക്ഷേപം ഫയൽ ചെയ്‌തതിനാൽ വാദം കേൾക്കുന്നതിനായി കേസ് 28ന് വീണ്ടും പരിഗണിക്കും. ബന്ധപ്പെട്ട എല്ലാ രേഖകളും കേസ് ഡയറിയും അന്ന് ഹാജരാക്കാനും കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു.