നെടുമങ്ങാട് : ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ ചുള്ളിമാനൂർ മൊട്ടക്കാവ് രാജീവ് ഭവനിൽ ഡി.രാജൻ (50) മരിച്ചു. 22 ന് വൈകിട്ട് ചുള്ളിമാനൂർ പോസ്റ്റോഫീസിന് മുന്നിൽവച്ച് ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജനെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു..ഭാര്യ : എ.സുഭദ്ര.മക്കൾ : രാജീവ് ,രാജി,രാജേഷ്.മരുമകൻ : സുരേഷ്.