dd

നെയ്യാ​റ്റിൻകര: അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്റെ ജില്ലാ സമ്മേളനത്തിന് നെയ്യാ​റ്റിൻകരയിൽ തുടക്കമായി. വെള്ളിയാഴ്ച വൈകിട്ട് അഡ്വ. പാറശാല സദാശിവൻ നഗറിൽ (അക്ഷയ കോംപ്ലക്‌സ്) സംസ്ഥാന വനിതാ കമ്മിഷൻ ചെയർ പേഴ്‌സൺ എം.സി. ജോസഫൈൻ സെമിനാർ ഉദ്ഘാടനം ചെയ്തു. വിശ്വാസം ആചാരം ഭരണഘടന എന്ന വിഷത്തിൽ നടന്ന സെമിനാർ എസ്.എഫ്‌.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ഷെയ്ക്. സി. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഡി. വേലായുധൻനായർ അദ്ധ്യക്ഷനായിരുന്നു. അഡ്വ. ചെറുന്നിയൂർ ശശിധരൻനായർ, കൊഞ്ചിറ നീലകണ്ടൻനായർ, കെ.ഒ അശോകൻ, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. രാജ്‌മോഹൻ, യൂണിയൻ ജില്ലാ സെക്രട്ടറി പള്ളിച്ചൽ പ്രമോദ് പാതിരപ്പള്ളി, കൃഷ്ണകുമാരി, അഹമ്മദ് എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ അവണാകുഴി ജയകുമാർ നഗറിൽ (ആർ.ബി. പാലസ് ടി.ബി ജംഗ്ഷൻ) കേരളാ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻനായർ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോലിയക്കോട് കൃഷ്ണൻനായർ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, അഡ്വ. ജനറൽ സി.പി. സുധാകരപ്രസാദ്, സംസ്ഥാന സെക്രട്ടറി ബിരാജേന്ദ്രൻ, പാരിപ്പള്ളി രവീന്ദ്രൻ തുടങ്ങിയവർ പങ്