bhupan-hazarika
bhupan hazarika

മാനവികതയും സാഹോദര്യവും നിറഞ്ഞ വരികളിലൂടെ ആസാമീസ് സംഗീത സിനിമാ ലോകത്തിന് പുതുവെളിച്ചം പകർന്ന ഭൂപൻ ഹസാരിക വടക്കു കിഴക്കു നിന്നും ഇന്ത്യയൊട്ടാകെ പ്രകാശം പരത്തിയ നക്ഷത്രമാണ്. അസമീസ് മണ്ണിന്റെ ഈണവും താളവും നിറഞ്ഞു നിന്നതായിരുന്നു ഹസാരികയുടെ വരികൾ. സമ്പൂർണ കലാകാരനായ ഹസാരിക അസാമിന്റെ പ്രതിരൂപമായി മാറിയ വ്യക്തിത്വമാണ്.ഗാനരചയിതാവും സംഗീതജ്ഞനും ഗായകനുമായിരുന്നു.

ഇപ്‌റ്റയിലൂടെ നാടക സംഗീത രംഗത്തേക്ക് പ്രവേശിച്ച ഹസാരിക പ്രശസ്ത ഹിന്ദി ചലച്ചിത്രങ്ങളായ എക്‌പാൽ, രുദാലി, ദാമൻ തുടങ്ങിയവയിലൂടെ പ്രശസ്തനായി. 1967-72 കാലയളവിൽ സ്വതന്ത്ര എം.എൽ.എയായി അസാം നിയമ സഭയിലെത്തിയ ഹസാരിക 2004 ലോക്‌സഭാ ഇലക്‌ഷനിൽ ഗോഹട്ടിയിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1977ൽ പത്മശ്രീയും 2001 പത്മഭൂഷണും 2012ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.

1922ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ബാബാ സാഹബ് ഫാൽകെ അവാർഡ് ലഭിച്ചു. 2011 നവംബർ അഞ്ചിനാണ് മരണം.